ദേശീയ പുരസ്‌കാരത്തില്‍ മലയാള തിളക്കം, അന്തിമ റൗണ്ടില്‍ 17 ചിത്രങ്ങള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ മലയാളത്തിലെ 17 ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച സംവിധായകന്‍, ചിത്രം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ്, റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

മികച്ച നടനായി തമിഴ് താരം പാര്‍ഥിപന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. മാര്‍ച്ച് ആദ്യമാകും 2019 ലെ പുരസ്‌കാര പ്രഖ്യാപനമെന്നാണ് വിവരം. വിവിധ ഭാഷകളില്‍ നിന്നായി അന്തിമ റൗണ്ടിലെത്തിയ നൂറിലേറെ സിനിമകള്‍ അടുത്ത മാസം ജൂറി കാണും. എന്നാല്‍, ജൂറി അംഗങ്ങളെ ഇനിയും തീരുമാനിച്ചിട്ടില്ല. 5 പ്രാദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമ റൗണ്ടിലേക്ക് സമര്‍പ്പിച്ചത്.

English Summary : 17 malayalam films enter final round for national film award 2019

admin:
Related Post