വിവഹത്തിന് ശേഷം അഭിനയിക്കുന്നതിൽ ഭർത്താവിന് യാതൊരു എതിർപ്പുമില്ലെന്ന് സ്റ്റാർ മാജിക്ക് താരം െഎ ശ്വര്യ. ഏറ്റുമാനൂരിൽ നടന്ന വിവാഹത്തിന് ശേഷം വരന്റെ നാടായ അടൂരിൽ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പരമ്പുരാഗത മുസ്ലീം വേഷത്തിൽ വിവാഹ റിസപ്ഷനിലെത്തിയതിന്റെ കാരണവും താരം വെളിപ്പെടുത്തി. വിവാഹശേഷം തന്നെ അഭിനയിക്കാൻ ഭർത്താവ് അനുവദിക്കും., വളരെ ലിബറലായ ആളാണ് അർജുനെന്നായിരുന്നു കേരള 9 നോട് താരത്തിന്റെ പ്രതികരണം. അതൊക്കെ െഎഷുവിന്റെ ചോയിസാണ് തീരുമാനം അദ്ദേഹത്തിന് സ്വീകരിക്കാമെന്നും അർജുനും മറുപടി നൽകി.
പരമ്പരാഗത മുസ്ലീം വേഷം തിരഞ്ഞെടുത്തത് എനന്തെങ്കിലും വെറൈറ്റി വിവാഹത്തിൽ വേണം എന്നതിനാലാണ്. കോസ്റ്റുമെല്ലാം തയ്യാറെടുത്തെതും നേരിട്ടായിരുന്നെന്നും താരം മറുപടി നൽകി. അടുത്ത ബന്ധുക്കളും സ്റ്റാർ മാജിക്ക് താരങ്ങളും അണിനിരന്ന വിവാഹ റിസപ്ഷനിൽ ഡാൻസും പാട്ടുമായി താരങ്ങളും ഒപ്പം കൂടി.
അനുമോൾ, ഷിയാസ് കരീം, തുടങ്ങി സ്റ്റാർ മാജിക്കിലെ ശ്രദ്ധേയരാ താരങ്ങളെല്ലാം വിവാഹത്തിന് അണിനിരന്നിരുന്നു. ആർട്ടിസ്റ്റുികൾ മാത്രമല്ല ക്രൂ ഉൾപ്പടെ എല്ലാവരും എത്തിയതിൽ വളരെ സന്തോഷമാണ് തോന്നിയത്. എല്ലാ ം പെട്ടന്ന് എടുത്തതായിരുന്നു. വിവാഹം പോലെ തന്നെ വിവാഹ വസ്ത്രവും തിരക്ക് പിടിച്ചാണ് എടുത്തത്. പോർട്ട് കൊച്ചിയിലെ ഇഷൽ റെന്റൽസിൽ നിന്നാണ് ഓർണമെൻസ് എല്ലമെടുത്തത്. വസ്ത്രം ചെയ്യിപ്പിച്ചെടുത്തിലും ഒരുപാട് എഫർട്ട് എടുത്തെന്നും താരം പ്രതികരിച്ചു.