ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടന്‍ രജനികാന്ത് വിദേശത്തേക്ക്. ജനുവരി 14ന് രജനി സിംഗപ്പൂരിലേക്ക് തിരിക്കും. വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഷൂട്ടിംഗിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം രജനി നടത്തിയത്.ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും അഭ്യര്‍ഥന മാനിച്ച് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം താരം നടത്തിയതിന് പിന്നാലെ ആരാധകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. താരത്തിന്റെ വീടിന് മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹം ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത്. മുന്‍പ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രജനിയോട് ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതോടെ തമിഴ്‌നാട്ടില്‍ ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്.
English Summary : Actor Rajinikanth goes abroad for expert examination