വിക്കിപീഡിയ പറയുന്നത് വിശ്വസിക്കണ്ട. എന്താണെന്ന് അറിയാമോ ? ത​​​​​​​​​ഗ് മറുപടിയുമായി ഉർവശി

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയില്‍ കരുത്തുറ്റ ​കഥാപാത്രമായി വീണ്ടും ജനമനസ്സുകളില്‍ ഇടം പിടിക്കുകയാണ് മലയാളത്തിൻരെ പ്രിയ താരം ഉർവശി. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍.
ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചിരിച്ചും നര്‍മ്മം കലര്‍ത്തിയും മറുപടി പറയുകയാണ് ഉര്‍വ്വശി. വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നത് വിശ്വസിക്കരുതെന്നാണ് ഉര്‍വ്വശി പറയുന്നത്. വിക്കിപീഡിയയില്‍ അഞ്ച് ഭാഷകളിലായി 700 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ‘‘വിക്കിപീഡിയ പറയുന്നത് വിശ്വസിക്കണ്ട. എന്താണെന്ന് അറിയാമോ ? എന്റെ പിറന്നാള്‍ ജനുവരി 25 വരുന്നുണ്ട്, ഫെബ്രുവരി നാലും വരുന്നുണ്ട്. എന്നാല്‍ വെയിറ്റുള്ള എന്തെങ്കിലും കാര്യം എഴുതി വച്ചാല്‍ കുഴപ്പമില്ല. ഇതിപ്പോള്‍ പിറന്നാളൊക്കെ വെറുതെ എഴുതി വച്ചേക്കുവാ…’’ ഉര്‍വ്വശി പറയുന്നു.

700 ഓളം സിനിമകളെന്ന് എഴുതിയിട്ടുണ്ട്, അത്രേം എണ്ണമുണ്ടോ ? എണ്ണം അറിയുമോ ? എന്നായി മാധയമപ്രവര്‍ത്തകയുടെ ചോദ്യം. അതിനും രസകരമായി മറുപടി നല്‍കുന്നുണ്ട് താരം. ‘‘എന്തുവാ ജോലി, ഇരുന്ന് എണ്ണ്… ഇതിപ്പോള്‍ എനിക്ക് ആരോ പറഞ്ഞു തന്നതാ…’’ എന്നാണ് താരമതിന് മറുപടി പറയുന്നത്. ‘‘നിങ്ങള്‍ പിള്ളാരല്ലേ, പോയി എണ്ണിയിട്ട് എന്നെ വിളിച്ചു പറയ്. ഫിലിമോഗ്രഫി ധൈര്യമായി അപ്പ്ഡേറ്റ് ചെയ്തോ. ഞാന്‍ ലൈസന്‍സ് തന്നിരിക്കുന്നു…’’ എന്നാണ് ഉര്‍വ്വശിയുടെ തഗ്ഗ് മറുപടി.

admin:
Related Post