നാല് പതിറ്റാണ്ടിലേറെയായി സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച താരമാണ് മമ്മൂട്ടി. മമ്മൂട്ടി എന്നാൽ സിനിമ പ്രേമികൾക്ക് അതൊരു വികാരമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മമ്മൂട്ടിയുടെ കടുത്ത ആരാധക വലയത്തിൽ ഉണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടെയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം,ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാർത്തകളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ‘ക’ ഫെസ്റ്റിൽ എഴുത്തുക്കാരി ശോഭ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് പറയുകയാണ് ശോഭ ഡേ. പഴയ സിനിമകളിലാണ് താൻ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു.
ശോഭ ഡേയുടെ വാക്കുകളിൽ നിന്ന് ‘കുറച്ചു പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നു തന്നെ അദ്ദേഹത്തോട് വളരെ ഏറെ ഇഷ്ടം തോന്നി.എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടു കാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ട്.നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രേശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ ഇതെല്ലാം അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങൾ നേരിൽ കാണുകയാണെങ്കിൽ അരസെക്കന്റ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായ്ക്കണം.