നടൻ വിഷാലിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ലിംഗുസാമി സംവിധാനം ചെയ്ത ശണ്ഠക്കോഴി എന്ന സിനിമ. വിഷാലിന് തമിഴ് – തെലുങ്ക് ചലച്ചിത്ര മേഖലയിൽ താര അന്തസ്സ് നേടി കൊടുത്തും ഈ സിനിമയാണ്. ഒരു വ്യാഴ വട്ടത്തിനു ശേഷം ജനപ്രീതി നേടിയ പ്രസ്തുത ചിത്രത്തിന്റെ രണ്ടാം ഭാഗം തയ്യാവുന്നു. ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി 2 അനൗൺസ് ചെയ്തിട്ട്. എന്നാൽ വിഷാലും സംവിധായകനും പിണങ്ങി പിരിഞ്ഞുവെന്നും പ്രോജക്ട് ഉപേക്ഷിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ‘ശണ്ഠക്കോഴി2-ന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിലെ ബിന്നി മിൽ സമുച്ചയത്തിൽ ആരംഭിച്ചു. ആറു കോടി രൂപ ചിലവിട്ട് നഗരത്തിൽ പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഈ ബ്രന്മാണ്ഢ ആക്ഷൻ സിനിമ തന്റെ കരിയറിലെ 25-മത്തെ സിനിമയായി ഭവിച്ചത് ഭാഗ്യവും നിയോഗവുമാണെന്ന് വിഷാൽ പറഞ്ഞു
സി.കെ .അജയ്കുമാർ ,PRO