രാധികയുടെ പുതിയ മേക്കോവർ വൈറല്‍ ആകുന്നു

ഒരു പാവം നാടൻ കുട്ടിയുടെ ഇമേജായിരുന്നു രാധിക എന്ന അഞ്ജു രാജയുടെത്. ബാലതാരമായി സിനിമയിലെത്തിയതാണെങ്കിലും ആൽബത്തിലൂടെയാണ് രാധിക ശ്രദ്ധേയയായത്. ക്ലാസ്സ്മേറ്റ്സ്,ചങ്ങാതിപ്പൂച്ച , നസ്രാണി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട രാധിക വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ പാവം നാടൻ പെൺകുട്ടി തന്നെയാണോ ഇതെന്ന് ആരും അതിശയിച്ചുപോകും.

മുടിമുറിച്ച് സ്റ്റൈലിഷ് ആയി എത്തിയിരിക്കുന്ന രാധികയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. രാധികയുടെ ഫാഷൻ സെൻസസ് എടുത്തുപറയേണ്ടത് തന്നെയാണ്. തനിക്ക് ഇണങ്ങുന്ന വേഷത്തിലും ആഭരണത്തിലും മേക്കപ്പിലുമാണ് രാധിക പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.

ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ഓൾ ആണ് രാധികയുടെ പുതിയ ചിത്രം.

admin:
Related Post