കുംകി എന്ന തമിഴ് ചിത്രത്തിലുടെ സിനിമയിലെത്തിയ നടിയാണ് ലക്ഷ്മി മേനോൻ. മലയാളിയായ ലക്ഷ്മി ശ്രദ്ധനേടിയതും തമിഴ് ചിത്രങ്ങളിലൂടെയാണ്. മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന ചിത്രത്തിൽ മാത്രമാണ് ലക്ഷ്മി അഭിനയിച്ചത്.
2011 ൽ സിനിമയിൽ എത്തിയ ലക്ഷ്മി 2012 ൽ നാമിഴ്നാടു സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു . തുടർന്ന് കുറേ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ഉണ്ടായില്ല. 2017-ൽ താരത്തിന്റെ ഒരു ചിത്രം പോലും തിയറ്ററിലെത്തിയില്ല.
സിനിമയിൽ നിന്നു ചെറിയ ഒരു ഇടവേളയെടുത്ത ലക്ഷ്മി മേനോൻ ഇപ്പോൾ ശരിക്കും മെലിഞ്ഞു. മെലിയാനായിരുന്നോ ഈ ഇടവേളയെന്നാണ് ആരാധകരുടെ ചോദ്യം . പഠന ആവശ്യത്തിനായിരുന്നു ലക്ഷ്മി മേനോൻ സിനിമയിൽ നിന്നും വിട്ടുനിന്നത്.
എന്നാൽ ഇപ്പോൾ ഫേസ് ബുക്കിൽ തന്റെ പുത്തൻ മെലിഞ്ഞ ഫോട്ടോയിട്ട് താരം ഞെട്ടിച്ചിരിക്കുകയാണ്. ഫോട്ടോയോടൊപ്പം “No edit, No filter” എന്നും ലക്ഷ്മി എഴുതിയിട്ടുണ്ട് . പ്രഭുദേവ നായകനാകുന്ന യംഗ് മംഗ് സംഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. പുതിയ ലുക്കിലായിരിക്കും ലക്ഷ്മിയെ ഇനിം ബിഗ് സ്ക്രീനിൽ കാണാൻ കഴിയുക.