“ഹര ഹര മഹാദേവകി” സെപ്റ്റംബർ 29 ന് പ്രദർശനത്തിനെത്തുന്നു

വൻ തന്തിരൻ’ എന്ന സിനിമയുടെ വിജയത്തോടെ തമിഴ് സിനിമയിലെ യുവനായക നിരയിൽ  ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത് തന്റെ മൂല്യം ഉയർത്തിയിരിക്കയാണ് ഗൗതം കാർത്തിക്ക്.  “ഹര ഹര മഹാദേവകി” എന്നാണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമയുടെ പേര്. പേര് പോലെ തന്നെ ആദ്യന്തം നർമ്മരസപ്രദമായ പ്രണയ കഥയാണ് ചിത്രത്തിന്റേത്. നിക്കി ഗൽറാണിയാണ് ഗൗതമിന്റെ നായിക. നവാഗതനായ പീറ്റർ.ജെ.സന്തോഷ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.

“ഈ പടത്തിന്റെ കഥയും ഗാനങ്ങളും കേട്ടപ്പോൾ തന്നെ ഇത് ‘മിസ് ചെയ്യരുത് ‘ എന്ന് ഞാൻ തീരുമാനിച്ചു. യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന പുതമയുള്ള കഥയും , അവതരണത്തിലെ പുതുമയും വ്യത്യസ്തയുമൊക്കെയാണ് “ഹര ഹര മഹാദേവകി”യിൽ നായകനാവാൻ എന്നെ പ്രേരിപ്പിച്ചത്. ഭാഷാ സംസ്ക്കാങ്ങൾക്ക് അതീതമായി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിയ്ക്കും ഇത് എന്ന വിശ്വാസം എനിയ്ക്കുണ്ട്.ഇതു പോലുള്ള വൈവിധ്യമാർന്ന സിനിമകൾ ഉണ്ടാവണം. അല്ലെങ്കിൽ ഒരേ പോലുള്ള സിനിമകൾ കണ്ട് മടുപ്പാവും. “ഹര ഹര മഹാദേവകി” തമിഴ് സിനിമയിലെ ട്രെന്റ് സെറ്റർ യൂത്ത് മൂവി ആയിരിക്കും.നായിക നിക്കിയും ഞാനും തമ്മിലുള്ള ഓരോ രംഗവും യുവ പ്രേക്ഷകരെ ഹരം കൊള്ളിയ്ക്കും. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമാണ് അവരുടേത്. ഈ സിനിമക്ക്  വേണ്ടി നിക്കി നൽകിയ സഹകരണവും അവരുടെ ഡെഡിക്കേഷനും  പ്രശംസനീയമാണ്. യുവാക്കൾക്ക്  ആഘോഷമായിരിയ്ക്കും ഈ ചിത്രം. ”  നായകൻ ഗൗതം കാർത്തിക്ക് പറഞ്ഞു.

ആർ.കെ.സുരേഷ്, മനോബാല, മൊട്ട രാജേന്ദ്രൻ,കരുണാകരൻ, സതീഷ്, രവിമരിയാ,ബാല ശരവണൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബാലമുരളി ബാല ഛായാഗ്രഹണവും ശെൽവകുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.ബിഗ് ഗോസ്റ്റ് ഫിലിംസിന്റെ സഹകരണത്തോടെ എസ്. തങ്കരാജ്  തങ്കം സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച “ഹര ഹര മഹാദേവകി”

.

സി.കെ.അജയ് കുമാർ, പിആർഒ

admin:
Related Post