മൂന്നാം വയസിൽ ചിലങ്കയണിഞ്ഞു നൃത്തം അഭ്യസിച്ചു തുടങ്ങിയ ബാംഗ്ലൂർ വാസിയായ ആലപ്പുഴക്കാരി അനുഷാ നായരുടെ സിനിമയിലെ തുടക്കം മലയാളത്തിൽ ആയിരുന്നുവെങ്കിലും നായികാ പദവി നേടിയത് തമിഴിൽ . ഖൽബിലെ മുറിവുകൾ തുടങ്ങി ഒട്ടനവധി ടെലി ഫിലിമുകളിൽ അഭിനയിച്ച അനുഷയുടെ വെള്ളിത്തിര പ്രവേശം താവളം എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ മകളായിട്ട്.
തുടർന്ന് തമിഴിലിൽ ശനിക്കിഴമൈ സായംകാലം 5 മണി എന്ന സിനിമയിലൂടെ നായികാ പദവി . അതിനു ശേഷം നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അനുഷ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചു വരവ് നടത്തിയത് അന്നയും റസൂലിലൂടെ . നൃത്തവും സിനിമാ അഭിനയവും രണ്ടു കണ്ണുകളായി കരുതുന്ന ഈ നടി നെല്ല് എന്ന സിനിമയിലൂടെ വീണ്ടും തമിഴിൽ നായികയാവുകയാണ് . അപ്പാനി ശരത്താണ് അനുഷയുടെ നായകൻ. ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമത്രേ നെല്ലിലേത്. ഈ സിനിമയോടൊപ്പം തമിഴിലും മലയാളത്തിലും സജീവമാകാനുള്ള തയാറെടുപ്പിലാണ് അനുഷാ നായർ , ഒപ്പം നൃത്തത്തിലും. സിനിമയിൽ നിന്നും ശക്തമായ കഥാപാത്രങ്ങളെയാണ് അനുഷ പ്രതീക്ഷിക്കുന്നത് .
സി .കെ .അജയ് കുമാര്‍