അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനുപമ പരമേശ്വരൻ ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലിലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്. പ്രേമം സിനിമയിൽ കാമുകനെ പറ്റിക്കുന്ന “തേപ്പ് കാരി’യായിട്ടാണ് അനുപമ എത്തിയത്. താരത്തിന്റെ ജീവിതത്തിലും വിജയിക്കാതെപോയ ഒരു പ്രേമം ഉണ്ടായിട്ടുണ്ട് .
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. എന്നാൽ അനുപമ ഇപ്പോൾ തെലുങ്കിൽ തിരക്കിലാണ്. എങ്കിലും പ്രേമത്തിന്റെ ഹാംഗ് ഓവർ താരത്തെ ഇപ്പോഴും വിട്ടിട്ടില്ല . തന്നെ സംബന്ധിച്ചിടത്തോളം പ്രേമം ഒരു അദ്ഭുതമായിരുന്നെന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് മുമ്പ് താന്‍ സിനിമാ ആസ്വാദക മാത്രമായിരുന്നു. ഒരുപാട് പേരുടെ കഠിനാധ്വനമാണ് സിനിമ. ഇപ്പോഴാണ് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് മനസിലായതെന്നും അതുകൊണ്ട് സിനിമയുടെ വിലയിപ്പോള്‍ തനിക്കറിയാമെന്നും അനുപമ പറയുന്നു.
അനുപമ പരമേശ്വരന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക