ഭാവ രൂപ ഭേദങ്ങളിൽ “ആടൈ”യുമായി അമല വരുന്നു!

മിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി ‘ മേയാത മാൻ ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന “ആടൈ”. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യൻ നിർമ്മിച്ച ” ആടൈ “ ജൂലായ് 19 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നൂ. കേരളത്തിൽ നൂറോളം തിയറ്ററിൽ    പ്രദർശിപ്പിക്കാനാണ് ഒരുക്കം. ശിവഗിരി ഫിലിംസ്, ഹൈ ലൈറ്റ് ക്രിയേഷൻസ്  ലിമിറ്റഡ് എന്നിവർ ചേർന്നാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ഒരു അന്യ ഭാഷാ ഫീമെയിൽ ഓറിയന്റഡ് സിനിമ ഒരു ബൃഹത് റിലീസിനൊരുങ്ങുന്നത്.

ഇൗ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുതൽ ഇന്നു വരയുള്ള പ്രയാണം എനിക്ക് സന്തോഷകരമായ അനുഭവങ്ങൾ പകർന്നു നൽകിയ ദീർഘ യാത്രയായിരുന്നു. എന്നെ തേടി വന്നുകൊണ്ടിരുന്നുതൊക്കെ സ്ത്രീ  പക്ഷ- ഫെമിനിസ്റ്റ് സിനിമകളായിരുന്നു. സ്ത്രീയെ ത്യാഗിയായും ദുരന്ത കഥാപാത്രമായും  അവതരിപ്പിക്കുന്ന , അവൾ എങ്ങനെ അതിൽ നിന്നും മോചിതയായി , എങ്ങിനെ പ്രതികാരം ചെയ്യും എന്ന് പറയുന്ന പതിവ് കഥകൾ. ആ മടുപ്പ്‌ കാരണം അഭിനയം തന്നെ നിർത്താൻ തീരുമാനിച്ച വേളയിലാണ് “ആടൈ ” യുടെ കഥയുമായി സംവിധായകൻ രത്നകുമാർ എന്റെ മുന്നിലെത്തിയത്. കഥ കേട്ടപ്പോൾ ഇത് തീർച്ചയായും എന്റെ കരിയറിൽ ഒരു വഴിത്തിരിവായിരിക്കും എന്ന് തോന്നി. ഇൗ സിനിമ ചെയ്തേ മതിയാവൂ എന്ന് തീരുമാനിച്ചു.   എങ്കിലും ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ചെറിയൊരു മടിയും ശങ്കയും ഉണ്ടായിരുന്നു. സംവിധായകനോട് എല്ലാവരും ടീമായി ടെഡിക്കേഷനോടെ ജോലി ചെയ്താൽ മാത്രമേ ഇൗ സിനിമ നന്നാവു എന്ന് ഞാൻ പറഞ്ഞു. അത്  അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ ഒന്നിച്ചു ചേർന്ന് കഠിനമായി ജോലി ചെയ്തു. ഒരു സീനിൽ അഭിനയിക്കുമ്പോൾ നിങ്ങൾ ആരെയും അനുകരിച്ച് അഭിനയിക്കരുത്. നിങ്ങൾ നിങ്ങളായി തന്നെ അഭിനയിക്കൂ എന്ന് രത്ന കുമാർ പറഞ്ഞു. സെറ്റിൽ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. ഒരു സീനിൽ നഗ്നയായി അഭിനയിക്കണമായിരുന്നു. സെറ്റിൽ മൊബൈൽ ഫോൺ നിരോധിച്ചു. സെറ്റിലെ അംഗ സംഖ്യ പതിനഞ്ചായി പരിമിതപ്പെടുത്തി. അവർ എന്റെ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തി. പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കൻമാരുടെ സംരക്ഷണം ഉണ്ടായിരുന്നു. എനിക്ക് പതിനഞ്ച് അണ്ണന്മാരുടെ കാവലുണ്ടായിരുന്നു സെറ്റിൽ.” തന്റെ ആടൈ അനുഭവം അമലാ പോൾ പങ്കു വെച്ചു.

“ആടൈ” യെ കുറിച്ച് സംവിധായകൻ രത്നകുമാർ..                         ” എന്റെ ആദ്യ ചിത്രം ” മേയാത മാൻ ” ആണെങ്കിലും എന്റെ ആദ്യ തിരക്കഥ “ആടൈ”യാണ്. ആദ്യ ചിത്രം “ആടൈ” ചെയ്യാനുള്ള വിസിറ്റിംഗ് കാർഡായി.ഈ കഥ എങ്ങനെ സംവിധാനം ചെയ്യും. ആരു നിർമ്മിക്കും എന്ന ചിന്താ കുഴപ്പത്തിലിരിക്കുമ്പോഴാണ് നിർമ്മാതാവ് സുബ്ബുവിനോട് കഥ പറയാൻ അവസരം കിട്ടിയത്. അദ്ദേഹം  തിരക്കഥ മുഴുവൻ വായിച്ച ശേഷം സമ്മതം നൽകി. ഇൗ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അമലാ പോളിനോട് കഥ പറഞ്ഞപ്പോൾ അവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. അവരും ജീവൻ കൊടുത്ത് അഭിനയിച്ചു. ഇൗ സിനിമ സ്ത്രീയുടെ അധികാരത്തെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ പ്രതിപാദിക്കുന്ന സിനിമയല്ല. എല്ലാ സംവിധായകർക്കും അവരുടെ രണ്ടാമത്തെ സിനിമയാണ് വെല്ലുവിളി എന്ന് പറയാറുണ്ട്. എനിക്ക് “ആടൈ” ആദ്യ സിനിമ പോലെയാണ്. ഇൗ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഇത് ആഭാസ സിനിമയായിരിക്കുമോ ? എന്ന്  എഴുതുകയും വ്യാഖ്യാനിക്കയും ചെയ്തു. എന്നാൽ ഇൗ സിനിമ പുറത്തിറങ്ങുന്നതോടെ ആ ധാരണ മാറും എന്നാണ് എന്റെ വിശ്വാസം. എന്ന് പറഞ്ഞു.                                                

രത്നകുമാർ രചനയുംസംവിധാനവും നിർവഹിക്കുന്ന “ആടൈ” യിലെ മറ്റു പ്രധാന താരങ്ങൾ രമ്യാ സുബ്രമണ്യൻ, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി. എം. കാർത്തിക്ക്, കിഷോർ ദേവ്, രോഹിത് നന്ദകുമാർ എന്നിവരാണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം , എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ആക്ഷൻ സ്റ്റണ്ണർ സാം, തമിഴ് നാട്ടിലെ പ്രശസ്ത മ്യുസിക്ക് ബാന്റായ പ്രദീപ് ‘ഊരുകാ’യാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.                                    

# സി.കെ. അജയ് കുമാർ.

admin:
Related Post