അമിത വണ്ണം കുറയ്ക്കാൻ ഒരു ഭക്ഷണക്രമം

കൃത്യമായ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം അതിനുള്ള ഭക്ഷണക്രമമാണ് താഴെ പറയുന്നത്.

അതിരാവിലെ

മധുരമിടാത്ത ചായ  – ഒരു കപ്പ് ( 35 കലോറി ) / ഇളം ചൂടുവെള്ളം 

ചെറുനാരങ്ങ ചേർത്തത്  – ഒരു കപ്പ് / ഗ്രീൻ ടീ /

ഹെർബൽ ടീ       –  ഒരു കപ്പ് (0 കലോറി )

പ്രഭാതഭക്ഷണം (300 – 320 കലോറി )

2 ചപ്പാത്തി + അരക്കപ്പ് രാജ്മ അല്ലെങ്കിൽ പയർ /

2 ഇഡ്ഡലി + അരക്കപ്പ് സാമ്പാർ /

2 ഇടിയപ്പം + അരക്കപ്പ് മുട്ടക്കറി ( ഒരു മുട്ട )

ഇവയോടൊപ്പം അരക്കപ്പ് പാടമാറ്റിയ പാൽ

ഇടനേരം ( 100 കലോറി )

കക്കിരി, കാരറ്റ്, മാതളം, പേരയ്ക ഇവ കഷ്ണങ്ങളാക്കിയത് + ഉപ്പിടാത്ത നിലക്കടല ഒന്നര ടേബിൾ സ്പൂൺ  – ആകെ ഒരു ബൗൾ

ഉച്ചഭക്ഷണം (300 – 350 കലോറി )

തവിടുകളയാത്ത അരിയുടെ ചോറ് ഒരു കപ്പ് + പരിപ്പ് ചേർത്ത പച്ചക്കറിക്കറി / മീൻകറി അരക്കപ്പ് + അരക്കപ്പ് ഇലക്കറി + അരക്കപ്പ് സാലഡ്

ഇടനേരം (100 കലോറി )

വേവിച്ച ഓട്സ് അരക്കപ്പ്, പുളിയില്ലാത്ത തൈര് അരക്കപ്പ് + ഒരു സീസണൽ ഫ്രൂട്ട്

രാത്രിഭക്ഷണം ( 300 – 350 കലോറി )

ചപ്പാത്തി 2 + അരക്കപ്പ് കോഴിക്കറി ( ചിക്കൻ നെഞ്ചുഭാഗം 2 കഷ്ണം ) / പരിപ്പ് അരക്കപ്പ് , സലാഡ് മുക്കാൽ കപ്പ്

ഈ ഭക്ഷണക്രമം തുടരുന്നതിനോടൊപ്പം അല്പം വ്യായാമവും ചെയ്താൽ അമിതവണ്ണം കുറച്ച് നല്ല ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം.

 

 

admin:
Related Post