ചായ, കാപ്പി, മദ്യം, ഇറച്ചി, വറുത്ത ഭക്ഷണങ്ങള്‍, അമിതമായ ഉപ്പ്, പുളി, അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എന്നിവയുടെയെല്ലാം അമിത ഉപയോഗം മുടികൊഴിച്ചിൽ കൂട്ടും.
ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ പല വഴികളുമുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
കറ്റാര്‍വാഴ
കറ്റാർവാഴ മുടിക്ക് നല്ലതാണെന്നു നാമെല്ലാം കേട്ടിട്ടുള്ളതാണ് . മൂന്നില്‍ ഒരു കപ്പു കറ്റാര്‍വാഴ ജ്യൂസെടുത്ത് ഇതില്‍ ഒരു നുള്ളു ജീരകമോ ജീരകപ്പൊടിയോ ഇട്ട് ദിവസം മൂന്നു തവണയായി കുടിയ്ക്കാം. അല്ലെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ ഒരു നുള്ളു ജീരകമിട്ടു കഴിയ്ക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.
അശ്വഗന്ധ
അശ്വഗന്ധ ആയുര്‍വേദ മരുന്നാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കാം. മറ്റ് ആരോഗ്യഗുണങ്ങള്‍ക്കൊപ്പം ഇത് മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.
ആര്യവേപ്പില
ആര്യവേപ്പില അരച്ചതോ പൊടിച്ചതോ വെളിച്ചെണ്ണയിലോ തൈരിലോ കലര്‍ത്തി മുടിയില്‍ തേയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ തടയാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കാനും നല്ലതാണ്.
നെല്ലിക്ക
നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ഇതുകൊണ്ട് മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. നെല്ലിക്കയുടെ നീരു മുടിയില്‍ തേയ്ക്കാം. നെല്ലിക്കയിട്ടു തിളപ്പിച്ച എണ്ണ തേയ്ക്കാം. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് തൈരില്‍ കലര്‍ത്തി മുടിയില്‍ തേക്കാം. ഇതെല്ലാം മുടി വളരാന്‍ സഹായകമാകും.
തൈര്
മുടി സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് തൈര്. തൈരു ദിവസവും കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
ഇലക്കറികള്‍
ഇലക്കറികള്‍ ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുടി വളരാന്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഗുണം ചെയ്യും. .
വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്. മുടി വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുകയും ചെയ്യും.
ഭൃംഗരാജ
ഭൃംഗരാജ ആയുര്‍വേദത്തില്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ഇഥ് മുടിനര തടയാനും സഹായിക്കുന്നു. ഈ ആയുര്‍വേദ സസ്യമിട്ട് എണ്ണ കാച്ചി തേയ്ക്കാം. ഈ ഓയില്‍ വാങ്ങിയ്ക്കാനും ലഭിയ്ക്കും. നല്ല ഉറക്കം നല്‍കുന്ന ഒന്നു കൂടിയാണ് ഈ എണ്ണ പ്രയോഗം.
ബ്രഹ്മി
ബ്രഹ്മി ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഇല തൈരുമായി ചേര്‍ത്തരച്ചു തലയില്‍ പുരട്ടാം. ഇതിട്ടു കാച്ചിയ എണ്ണ തേക്കുന്നതും നല്ലതാണ്. കുട്ടികള്‍ക്കു ബുദ്ധി വികാസത്തിനു നല്‍കുന്ന നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി.. ഈ ഇലയുടെ നീരം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.
ക്യാരറ്റ്, ലെറ്റൂസ്, ചീര ജ്യൂസുകള്‍ കുടിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് അടുപ്പിച്ച് അല്‍പനാള്‍ പരീക്ഷിയ്ക്കാം. എല്ലാ ദിവസവും രാവിലെ ഒരു സ്പൂണ്‍ വെളുത്ത എള്ളു കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.
നട്‌സ് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, സിങ്ക്, സള്‍ഫര്‍ തുടങ്ങിയയെല്ലാം മുടി വളര്‍ച്ചയ്ക്കു വേണ്ട പോഷകങ്ങളാണ്. ഇതുകൊണ്ടുതന്നെ മുളപ്പിച്ച ധാന്യങ്ങള്‍, യീസ്റ്റ്, നട്‌സ്, പാല്‍, സംഭാരം, സോയാബീന്‍സ് തുടങ്ങിയവയെല്ലാം കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ നല്ലതാണ്.