ചില പൊടികൈകൾ

  •  വെയിലേറ്റ പാടുകൾ അകറ്റാൻ രണ്ടു ടീസ്പൂൺ പുളിച്ച തൈരും നാല് ടീസ്പൂൺ തണ്ണിമത്തൻ നീരും ആറു ടീസ്പൂൺ ബദാം പേസ്റ്റും ചേർത്ത മിശ്രിതം മുഖത്തും കൈകളിലും പുരട്ടുക. ഉണങ്ങിക്കഴിഞ്ഞു നല്ല തണുത്ത വെള്ളത്തിൽ കഴുകാം.

  • ചുണ്ടിന്റെ കറുപ്പ് മാറാൻ ഒരു ടീസ്പൂൺ ബീറ്റ്‌റൂട്ടിന്റെ നീരിൽ അല്പം തേനും 2 – 3 തുള്ളി നാരങ്ങാ നീരും കലർത്തി ചുണ്ടിൽ പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ദിവസവും ചെയ്താൽ ചുണ്ടിന്റെ കറുപ്പുനിറം മാറും

  •  വെള്ളത്തിൽ അല്പം കല്ലുപ്പിട്ട് കലക്കി ആ വെള്ളം വീടിനുള്ളിലും പുറത്തും തളിച്ചാൽ ഈച്ച ശല്യം കുറയും.

  • രാത്രി കാലങ്ങളിൽ ട്യൂബ് ലൈറ്റുകൾ ഇടുന്നതിനുമുൻപ് ട്യൂബിൽ അല്പം പെർഫ്യൂം തടവിയ ശേഷം ഓൺ ചെയ്യുക. പ്രകാശത്തോടൊപ്പം പരിമളവും വീട്ടിൽ നിറഞ്ഞുനിൽക്കും.

  • നാരങ്ങയുടെ നീര് എടുത്തശേഷം തൊലി കളയാതെ അത് കാൽപാദങ്ങളിലോ കൈമുട്ടുകളിലോ തേക്കാവുന്നതാണ്‌ ഇത് ചർമ്മം മൃദുലമാകാൻ സഹായിക്കും.

  • വസ്ത്രത്തിൽ രക്തക്കറ പുരണ്ടാൽ ആ വസ്ത്രം ആദ്യം ഉപ്പുവെള്ളത്തിൽ അരമണിക്കൂർ മുക്കിവച്ചതിനു ശേഷം സോപ്പുപൊടി കലക്കിയ ചൂടുവെള്ളത്തിൽ കുറച്ചുനേരം വച്ച് ഉരച്ചെടുക്കുക. കറ പോകും.

  • കൊതുകുകടി മൂലമുണ്ടാകുന്ന തടിപ്പ് മാറാൻ ചെറുനാരങ്ങാനീര് പുരട്ടിയാൽ മതി.

admin:
Related Post