ഗർഭകാലത്തെ ഛർദി മിക്ക ആളുകളിലും ഉണ്ടാകുന്നതാണ്. അതിന് ശമനം കിട്ടാൻ ചില ടിപ്സ് നോക്കാം.
- കരിക്കിൻ വെള്ളവും മല്ലി വെള്ളവും പഞ്ചസാര ചേർത്ത് ഇടയ്ക്കിടെ കുടിക്കാം .
- ഗർഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഛർദി കുറയ്ക്കുവാനും ക്ഷീണമകറ്റാനും മലർപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത് പലതവണയായി കുടിക്കാം.
- മലർ ചൂടാക്കി വെള്ളമൊഴിച്ചു തിളപ്പിച്ച് അല്പം ഉപ്പും ചേർത്ത് തവണകളായി കഴിക്കുക .
- ഇഞ്ചിനീരും ചെറുനാരങ്ങാനീരും സമമെടുത്ത് അല്പം പഞ്ചസാരയും ചേർത്ത് കഴിക്കുക.