ഉറക്കമുണർന്ന ഉടനെ ഫോൺ തിരയുന്നവരാണോ നിങ്ങൾ. ഫോൺ കിട്ടിയാൽ ഉടനെ ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയാണോ നോക്കുന്നത് എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കുകയാണ്. ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന 165 പേരിൽ ഗവേഷകർ ഒരു സർവേ നടത്തി.സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി അവർ എത്ര മാത്രം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, സന്തോഷം, എന്നീ കാര്യങ്ങളും മനസ്സിലാക്കി. ഫെയ്സ് ബുക്കിൽ മറ്റുള്ളവരുമായി താരതമ്മ്യം ചെയ്യുന്നവർക്ക് ഉറക്കത്തിന്റെ താളം തെറ്റുക, പേശീ വലിവ്, ശരീരഭാരം കൂടുക ,കുറയുക എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. 2. 27 ബില്യൺ യൂസേഴ്സ് ഉള്ള ഫേസ്ബുക്ക് പോലുള്ള ഒരു മാധ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വ്യക്തികളിൽ ഇതിന്റെ ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങൾ അറിയില്ലെന്നും എന്നാൽ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണെന്നും ഫെയിസ് ബുക്കു പോലുള്ളവ ഉപയോഗിക്കുന്നവർ താരതമ്യം വരുത്തുന്ന അപകടങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഗവേഷകർ പറയുന്നു.സറേ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പ്രതിപാതിക്കുന്നത്. ഹെലിയോൺ എന്ന ജേണലാണ് ഈ വിവരം ജനങ്ങളിലേക്ക് എത്തിച്ചത്.
ഉറക്കമുണരുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
Related Post
-
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കുളിക്കരുത്; വാട്ടർടാങ്ക് വൃത്തിയല്ലെങ്കിലും അപകടം; അമീബിക്ക് ജ്വരത്തെ ചെറുക്കാം
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട്…
-
പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്സ് പടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട : ജില്ലയിൽ ചിക്കൻപോക്സ് പടരുന്നതായി റിപ്പോർട്ടുകൾ, വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണം. രോഗബാധിതരായുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ…
-
ക്ഷീണം അകറ്റാൻ
പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതമായ ക്ഷീണം. ശരീരത്തിന് വേണ്ടത്ര വിശ്രമം കിട്ടാതെ വരുമ്പോൾ ക്ഷീണം ഉണ്ടാകാം. രക്തക്കുറവ്, വിളർച്ച,…