മിക്കവരുടേം പ്രശ്നമാണ് പാദം വിണ്ടുകീറുന്നത്. ഇത് ഒഴിവാക്കാൻ ഒരു മാർഗം നോക്കാം.
പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അൽപം ഉപ്പു കലക്കി പാദങ്ങൾ അതിൽ അരമണിക്കൂർ മുക്കി വച്ചിട്ട് കഴുകി വൃത്തിയാക്കുക. നല്ല ഔഷധഗുണമുണ്ട് കഞ്ഞിവെള്ളത്തിന്. ഇതിലൂടെ പാദത്തിലെ ചൊറിച്ചിലും പല അണുബാധകളും മാറും.
ആഴ്ചയിൽ ഒരു ദിവസം പെഡിക്യൂർ ചെയ്യണം. ഇളം ചൂട് വെള്ളത്തിൽ കുറച്ച് ഉപ്പിട്ടശേഷം അല്പം സോപ്പും കലർത്തി പാദങ്ങൾ അതിൽ ഇറക്കി വയ്ക്കുക. 10 മിനിറ്റ് പാദങ്ങൾ മുക്കിവച്ച ശേഷം സ്‌ക്രബറും പ്യുമിസ് സ്റ്റോണും ഉപയോഗിച്ച് കഴുകുക. തുടച്ച ശേഷം പാദങ്ങൾ ചെറുനാരങ്ങ നീരുകൊണ്ട് നന്നായി ഉരസുക. 10 മിനിറ്റ് കഴിഞ്ഞു പാദങ്ങൾ കഴുകി തുടച്ചുണക്കി ബോഡിലോഷനോ മോയിസ്ചറൈസിങ് ക്രീമോ പുരട്ടുക. രാത്രി കിടക്കാൻ നേരം നിത്യവും അല്പം എന്ന പാദങ്ങളിൽ പുരട്ടിയശേഷം സോക്സ് ഇട്ട് കിടന്നുറങ്ങിയാൽ പാദങ്ങളുടെ ചർമം മൃദുവായിരിക്കും.