പലതരം ചമ്മന്തിപൊടികൾ

സ്വാദോടെ കഴിക്കാൻ വിവിധതരം ചമ്മന്തിപൊടികൾ തയ്യാറാകാം.

ഇറച്ചി ചമ്മന്തിപ്പൊടി 

ചേരുവകൾ

  1.  ബീഫ്                       – ഒരു കിലോ
  2.  ഉണക്കമുളക്            – പത്തെണ്ണം
  3.  ചുവന്നുള്ളി             – 100 ഗ്രാം
  4. വെളുത്തുള്ളി           – പത്തല്ലി
  5. ഇഞ്ചി                       – ഒരു വലിയ കഷ്ണം
  6. കടുക്                       – ഒരു ടീസ്പൂൺ
  7. ഗ്രാമ്പു                      – മൂന്നെണ്ണം
  8. ഏലയ്ക്ക                 – അഞ്ചെണ്ണം
  9. എണ്ണ                        – ആവശ്യത്തിന്
  10. വിനാഗിരി                – രണ്ട് ടേബിൾസ്പൂൺ
  11. ജീരകം                      – ഒരു ടീസ്പൂൺ
  12. പെരുംജീരകം            – ഒരു ടീസ്പൂൺ
  13. കറിവേപ്പില              – ഒരു പിടി
  14. ഉണക്കത്തേങ്ങ           – ഒരെണ്ണം

തയ്യാറാക്കുന്ന വിധം :-

  • ഗ്രാമ്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ ചെറുതായി ചൂടാക്കി പൊടിച്ച് വിനാഗിരിയും ഉപ്പും ചേർത്ത് ബീഫ് വേവിക്കുക.
  • വേവിച്ച ബീഫ് എണ്ണയിൽ വറത്തുകോരുക.
  • ഒരു ഫ്രൈയിങ് പാനിൽ ബാക്കി ചേരുവകൾ ചേർത്ത് ചുവക്കെ വറക്കുക.
  • തേങ്ങാക്കൊത്തും വറുത്തെടുക്കുക.
  • എല്ലാംകൂടി മിക്സിയിൽ നന്നായി പൊടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം.

ഉണക്കച്ചെമ്മീൻ ചമ്മന്തിപ്പൊടി 

  1. ഉണക്കച്ചെമ്മീൻ             – 200 ഗ്രാം
  2. ചുവന്നുള്ളി                  – 100 ഗ്രാം
  3. മുളക്                           – പത്തെണ്ണം
  4. കുരുമുളക്                   – അഞ്ചെണ്ണം
  5. ഇഞ്ചി                          – ഒരു കഷ്ണം
  6. തേങ്ങ ചിരവിയത്       – രണ്ടെണ്ണം
  7. കറിവേപ്പില                – മൂന്ന് തണ്ട്
  8. ഉപ്പ്                             – ആവശ്യത്തിന്
  9. പുളി                           – ഒരു നെല്ലിക്ക വലിപ്പം

തയ്യാറാക്കുന്ന വിധം :-

  • ഉണക്കച്ചെമ്മീൻ നന്നായി ചൂടാക്കി തല കളഞ്ഞു വൃത്തിയാക്കി എടുക്കുക.
  • ബാക്കി ചേരുവകളെല്ലാം ഒരു ഉരുളിയിൽ ചെറുതീയിൽ വറക്കുക.
  • തവിട്ടുനിറമാകുംമ്പോൾ പുളിയും ചേർത്ത് ചൂടാക്കുക.
  • തണുത്തതിനു ശേഷം എല്ലാം യോജിപ്പിച്ച് പൊടിക്കുക (നന്നായി പൊടിയരുത് ).

വേപ്പിലക്കട്ടി 

  1. തേങ്ങ ചുരണ്ടിയത്             – ഒരെണ്ണം
  2. കുരുമുളക്                         – അഞ്ചെണ്ണം
  3. വെളുത്തുള്ളി                     – മൂന്നല്ലി
  4. ഇഞ്ചി                                – ഒരു കഷ്ണം
  5. പുളി                                 – ആവശ്യത്തിന്
  6. ഉപ്പ്                                   – ആവശ്യത്തിന്
  7. ഉണക്കമുളക്                     – പത്തെണ്ണം

തയ്യാറാക്കുന്ന വിധം :-

  • ഉരുളി ചൂടാക്കി അതിലേക്ക് ഉപ്പ് ഒഴികെയുള്ള ചേരുവകൾ ചേർത്ത് ബ്രൗൺ നിറത്തിൽ ചെറുതീയിൽ വറക്കുക.
  • തണുത്തതിനുശേഷം മിക്സിയിൽ പൊടിക്കുക
  • ഉപ്പ് ചേർത്ത് ഉപയോഗിക്കാം,

നെയ്മീൻ ചമ്മന്തിപ്പൊടി

  1.  നെയ്മീൻ കഷ്ണങ്ങളാക്കിയത്          –  ഒരു കിലോ
  2. ഉപ്പ്                                                   – രണ്ട് ടീസ്പൂൺ
  3. മഞ്ഞൾപ്പൊടി                                    – ഒരു ടീസ്പൂൺ
  4. ഇഞ്ചി അരിഞ്ഞത്                              – ഒരു വലിയ കഷ്ണം
  5. വെളുത്തുള്ളി അരിഞ്ഞത്                  – പത്തല്ലി
  6. ഉലുവപ്പൊടി                                     – രണ്ടു ടീസ്പൂൺ
  7. മുളകുപൊടി                                      – രണ്ടു ടീസ്പൂൺ
  8. കായം പൊടിച്ചത്                               – ഒരു ടീസ്പൂൺ
  9. കുരുമുളക് പൊടി                              – മൂന്ന് ടീസ്പൂൺ
  10. വിനാഗിരി                                         – രണ്ടു ടേബിൾസ്‌പൂൺ
  11. കറിവേപ്പില                                      – അഞ്ച് തണ്ട്
  12. കുടംപുളി നുറുക്കിയത്                      – ഒരെണ്ണം
  13. ഉണക്കത്തേങ്ങ ചിരവിയത്                – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :-

  • മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും അല്പം മുളകുപൊടിയും വിനാഗിരിയും ചേർത്ത് ഒരു മണിക്കൂർ വെയ്ക്കുക.
  • മീൻ കഷ്ണങ്ങൾ എണ്ണയിൽ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക.
  • ഒരു ഉരുളി ചൂടാക്കി തേങ്ങയും ബാക്കി ചേരുവകളും ചേർത്ത് വറക്കുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വെയ്ക്കുക.
  • തണുത്തതിനുശേഷം മീനും ബാക്കി ചേരുവകളും ചേർത്ത് പൊടിക്കുക.
admin:
Related Post