2 . വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത്
ചുവന്നുള്ളി – അരക്കപ്പ്, ഓരോന്നും രണ്ടാക്കിയത്
വറ്റൽമുളക് – ആറ്, അരി കളഞ്ഞു രണ്ടാക്കിയത്
3 . കശുവണ്ടി വറുത്തത് കഴുകി ഊറ്റിയത് – അരക്കപ്പ്
4 . ചിക്കൻ ചെറിയ ചതുര കഷ്ണങ്ങൾ ആക്കിയത് – 225 ഗ്രാം
5 . സോയ സോസ് – ഒരു ചെറിയ സ്പൂൺ
സ്വീറ്റ് സോയ സോസ് – ഒരു വലിയ സ്പൂൺ
ഫിഷ് സോസ് – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – കാൽ ചെറിയ സ്പൂൺ
വെള്ളം – രണ്ടു വലിയ സ്പൂൺ
6 . സ്പ്രിങ് ഒണിയൻ – ഒന്ന്, ഒന്നരയിഞ്ച് നീളത്തിൽ മുറിച്ചത്
തയ്യാറാക്കുന്ന വിധം
- ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റി മണം വരുമ്പോൾ കശുവണ്ടി ചേർത്തു വറുക്കണം.
- ഇതിലേക്ക് ചിക്കൻ ചേർത്തിളക്കി ചിക്കന്റെ പുറം മൊരിഞ്ഞു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് ചിക്കൻ വേവും വരെ തുടരെയിളക്കുക
- ചിക്കൻ വെന്തശേഷം സ്പ്രിങ് ഒണിയൻമുറിച്ചതും ചേർത്തിളക്കി വാങ്ങി വിളമ്പുക.