ചേരുവകൾ
കോഴിമുട്ട (പുഴുങ്ങിയത്) – രണ്ടെണ്ണം
സവാള (നീളത്തിൽ നേർത്ത് അരിഞ്ഞത്) – 1 കപ്പ്
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി (ചതച്ചത് ) – അര ടീസ്പൂൺ
മല്ലിയില (അരിഞ്ഞത്) – അൽപ്പം
മൈദ – രണ്ട് ടീസ്പൂൺ
അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി – കാൽ ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യമുള്ള അത്രയും
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട തൊലി കളഞ്ഞ് വട്ടത്തിൽ നാലാക്കി മുറിക്കുക. ഒരു പാത്രത്തിൽ സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് ഞരടുക. അതിൽ മൈദ, അരിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കുക. മുറിച്ച മുട്ട കഷ്ണങ്ങൾ ഇതിൽ മുക്കി പൊതിഞ്ഞ് എടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.