1 ചിക്കൻ – ഒരു കിലോ
2 മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ നിറയെ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
പെരുംജീരകം – കാൽ ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പു – മൂന്ന്
കറുവാപ്പട്ട – രണ്ടിഞ്ചു പീസ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3 സവാള പൊടിയായി അരിഞ്ഞത് – രണ്ട് ഇടത്തരം
ഇഞ്ചി – രണ്ടരയിഞ്ച് കഷ്ണം
പച്ചമുളക് – ആറ്
4 തൈര് – മുക്കാൽ കപ്പ്
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
നെയ്യ് – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
- ചിക്കൻ വൃത്തിയാക്കി വലിപ്പമുള്ള കഷ്ണങ്ങളാക്കി വയ്ക്കുക.
- രണ്ടാമത്തെ ചേരുവകൾ അല്പം വെള്ളം ചേർത്ത് മയത്തിൽ അരയ്ക്കുക.
- മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക .
- അരച്ച ഒന്നും രണ്ടും ചേരുവകൾ നാലാമത്തെ ചെറുവയുമായി യോജിപ്പിച്ചശേഷം ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക.
- അതിന് ശേഷം ഇടത്തരം തീയിൽ വേവിക്കുക.
- വെന്തു കഴിയുമ്പോൾ കറിയിൽ ഏകദേശം അറക്കപ്പൊലം ഗ്രേവി ഉണ്ടാകും.
- സവാള വാരത്തതുംകൊണ്ട് അലങ്കരിച്ചു വിളമ്പാം.