പത്തുതരം ഇലകളുംകൂടി കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉണ്ടാകുന്ന ഒരു സാധാരണ വിഭവമാണിത് .എല്ലാത്തരം ഇലകളും കിട്ടിയില്ലെങ്കിൽ കിട്ടുന്നത് കിട്ടുന്ന മുറക്ക് ഉപയോഗിക്കുക .
ചേരുവകൾ
ചീര ,മത്തൻ ,കുമ്പളം ,പയർ മുതലായവയുടെ ഇലകൾ വൃത്തിയായി ചെറുതായി അരിഞ്ഞത് : 4 കപ്പ്
തേങ്ങ : 1 കപ്പ്
മഞ്ഞൾ : 1/ 2 ടീസ്പൂൺ
ഉപ്പ് :പാകത്തിന്
പച്ചമുളക് : 2 -3
വെളുത്തുള്ളി : 2 -3 അല്ലി
കടുക് വറുക്കാൻ
കടുക് – 1/ 2 ടീസ്പൂൺ
മുളക് മുറിച്ചത് : 2 എണ്ണം
പുഴുക്കലരി : 2 ടീസ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
തേങ്ങ ,ഉപ്പ് ,പച്ചമുളക് ,മഞ്ഞൾപൊടി ,വെളുത്തുള്ളി ,എന്നിവ ഒരുമിച്ചെടുത്ത് ചതച്ച് വെക്കുക .ഇതാണ് അരപ്പ്
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പുഴുക്കലരി ചുവപ്പിക്കുക .കടുകും മറ്റു സാധനങ്ങളും മൂത്താൽ ഇലയിട്ട് ഇളക്കുക .അരപ്പും ചേർത്ത് ഇളക്കി അടക്കുക .ചെറുതീയിൽ വേവിച്ച് വെന്തു കുഴയാതെ ഇളക്കി വാങ്ങുക .ചോറിനോടൊപ്പം വിളമ്പാം .