കാജാ റോൾസ്
- മൈദ – 200 ഗ്രാം ,,, വനസ്പതി – 75 ഗ്രാം ,,, ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള് ,,, ബേക്കിങ് പൗഡർ – ഒരു നുള്ള്,,, വെള്ളം – മാവ് കുഴയ്ക്കാൻ പാകത്തിന്
- മൈദ – 100 ഗ്രാം ,,, ഖോവ (പാൽ വറ്റിച്ചത് ) – 120 ഗ്രാം ,,, വെള്ളം – മാവ് കുഴയ്ക്കാൻ പാകത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- പഞ്ചസാര – സിറപ്പ് തയാറാക്കാൻ
പാകം ചെയ്യുന്ന വിധം :-
- മൈദ, വനസ്പതി , ഏലയ്ക്ക പൊടിച്ചത് , ബേക്കിങ് പൗഡർ, വെള്ളം എന്നിവ യോജിപ്പിച്ചു നന്നായി കുഴച്ചു മാവ് തയ്യാറാക്കുക.
- രണ്ടാമത്തെ ചേരുവയും വേറെ കുഴച്ചു മാവ് തയ്യാറാക്കുക.
- ഇനിം ആദ്യത്തെ മാവ് ദീർഘചതുരാകൃതിയിൽ ഒരു മില്ലിമീറ്റർ കനത്തിൽ പരത്തുക.
- രണ്ടാമത്തെ മാവും ഇതേ ആകൃതിയിലും കനത്തിലും പരത്തി,ആദ്യത്തെ ഷീറ്റിനുമുകളിൽ വയ്ക്കുക.
- ഇനി ഈ ഷീറ്റുകൾ ഒരുമിച്ച് പായ് തെറുക്കുന്നതുപോലെ ചുരുട്ടി എടുക്കണം.
- ചുരുട്ടിയെടുത്ത ഈ കുഴൽ ഒരു സെന്റീമീറ്റർ കനത്തിൽ മുറിക്കുക.
- ഇതു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.
- കട്ടിയുള്ള പഞ്ചസാര സിറപ്പിൽ അൽപസമയം മുക്കിവച്ച ശേഷം ചൂടോടെ വിളമ്പാം.
ഉരുളക്കിഴങ്ങു ജാമുൻ
- പഞ്ചസാര – 300 ഗ്രാം
- ഉരുളകിഴങ്ങു വേവിച്ചുടച്ചത് – 150 ഗ്രാം ,,, മൈദ – 100 ഗ്രാം ,,, ബേക്കിങ് പൗഡർ – ഒരു നുള്ള്,,, ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള് ,,, ഖോവ (പാൽ വറ്റിച്ചത് ) – 100 ഗ്രാം
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
- പഞ്ചസാര ഒരു പാത്രത്തിലാക്കി പാകത്തിന് വെള്ളം ചേർത്ത് സിറപ്പ് തയാറാക്കി വയ്ക്കുക.
- രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു ചപ്പാത്തിമാവു പരുവത്തിലാക്കുക.
- ഈ മാവ് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.
- വറുത്തുകോരിയ ബോളുകൾ സിറപ്പിൽ മുക്കിയിട്ട് ചൂടോടെ വിളമ്പുക.
റവ ആപ്പിൾ കേക്ക്
- റവ – അരക്കിലോ
- നെയ്യ് – രണ്ടു വലിയ സ്പൂൺ
- ആപ്പിൾ അരച്ച് അരിച്ചത് – അരക്കപ്പ് ,,, ചൂടുവെള്ളം – രണ്ടു കപ്പ്
- പഞ്ചസാര – 100 ഗ്രാം ,,, പാൽ – ഒരു കപ്പ്
- ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
പാകം ചെയ്യുന്ന വിധം :-
- ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി റവ വറക്കുക.
- ഇതിൽ ആപ്പിൾ അരച്ച് അരിച്ചതും ചൂടുവെള്ളവും ചേർത്തിളക്കുക.
- വരണ്ടുവരുമ്പോൾ പാലും പഞ്ചസാരയും ചേർത്തിളക്കണം.
- ചെറുതീയിൽവച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി വരട്ടി എടുക്കുക. തുടരെയിളക്കണം.
- പിന്നീട മായം പുരട്ടിയ ട്രേയിലേക്ക് മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചു ചൂടോടെ വിളമ്പാം.
സ്ട്രോബെറി ശ്രീകൺഠ്
- കട്ടത്തൈര് (കെട്ടിത്തൂക്കിയിട്ട് വെള്ളം മുഴുവൻ കളഞ്ഞത് ) – അര ലിറ്റർ
- പഞ്ചസാര – 100 ഗ്രാം
- സ്ട്രോബെറി അരച്ച് അരിച്ചത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം :-
- മൂന്നു ചേരുവകളും ചേർത്തു നന്നായി യോജിപ്പിക്കുക.
- ചെറിയ ഫാൻസി ഗ്ലാസ്സുകളിലൊഴിച്ചു തണുപ്പിച്ചു വിളമ്പാം.