ഓട്സ് ഊത്തപ്പം

1 . ഓട്സ്               –  ഒരു കപ്പ്

റവ                   – അരക്കപ്പ്

കായംപൊടി       –  കാൽ ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ഉപ്പ്                      – പാകത്തിന്

എണ്ണ                   – അല്പം

ടോപ്പിങ്ങിന്

2. കാരറ്റ്    –  ഒന്ന്, ഗ്രേറ്റ് ചെയ്തത്

സവാള    –  ഒന്ന്, പൊടിയായി അറിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

മല്ലിയില   – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ്         – പാകത്തിന്

പാകം ചെയ്യുന്ന വിധം 

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവിനു കട്ടി                          കൂടുതലാണെങ്കിൽ അല്പം വെള്ളം ചേർക്കാം
  • ചൂടായ തവയിൽ ഓരോ തവി വീതം മാവ് ഒഴിച്ച് ചെറു തീയിൽ ചുട്ടെടുക്കണം
  • ഇതിനു മുകളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് അല്പം വീതം വിതറി ഒരു സ്പൂൺ കൊണ്ട് അമർത്തുക. മുകളിൽ അല്പം എണ്ണ ഒഴിച്ച് മൂടി വച്ചു വേവിക്കുക. മറിച്ചിട്ടു ചുട്ടെടുക്കുക.
  • മല്ലിയില പുതിനയില ചട്നിക്കൊപ്പം വിളമ്പാo.
admin:
Related Post