പ്രമേഹരോഗികൾക്ക് ഒരു നേരത്തെ ആഹാരം ഓട്സ് ആക്കുന്നത് വളരെ നല്ലതാണ്. എന്നാൽ എല്ലാ ആഹാരങ്ങളെപ്പോലെ ശരിയായരീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്സ് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എങ്ങനെയെന്ന് നോക്കാം.
- ഓട്‌സ് കഴിച്ച് പ്രമേഹം കൂടിയതായി ചിലർ പരാതിപ്പെടാറുണ്ട് അതിന് കാരണം ഓട്സ് പരമാവധി അഞ്ച് മിനിട്ട് മാത്രമേ വേവിക്കാവൂ. കൂടുതൽ വേവുമ്പോൾ ഗൈസീമിക്സ് ഇൻഡക്സ് ഉയരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
- പാലിൽ ഓട്സ് കലർത്തി പാകം ചെയ്യരുത്. ചൂടുവെളളത്തിൽ പാകം ചെയ്‌ത ഓട്‌സിലേക്ക് അൽപ്പം പാലൊഴിച്ച് ഉപയോഗിക്കാം.
- തിളച്ച വെളളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകൾ നഷ്ടമാകും മുമ്പ് പാത്രത്തിലേക്കു പകരുന്നതാണ് ആരോഗ്യകരമായ രീതി .
- ഓട്സ് വിഭവങ്ങളിൽ ഉലുവപ്പൊടി, സോയാമാവ് എന്നിവ ചേർക്കുന്നത് പോഷകാംശം വർദ്ധിപ്പിക്കും.
- ഓട്സ് കുറുക്കുമ്പോൾ പച്ചക്കറികൾ ചേർക്കുന്നത് മികച്ച ഫലം നൽകും.
- കുറുക്കി കഴിക്കുന്നതിനെക്കാൾ ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവ തയാറാക്കി കഴിക്കുന്നതാണ് ആരോഗ്യകരം.
ശ്രദ്ധയോടെ കഴിച്ചാൽ ആരോഗ്യകരമായ ഒരു ഭക്ഷണം തന്നെയാണ് ഓട്സ്.
സൗന്ദര്യ വർദ്ധനവിനും ഓട്സ് ഉപയോഗിക്കാം.
- ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മിക്‌സ് ചെയ്യുക. മുടി വൃത്തിയായി കഴുകിയ ശേഷം ഓട്‌സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിക്കാം.
- ഓട്സ് പൊടിച്ച് വെള്ളം/ പാൽ ചേർത്ത് കുഴച്ചു മുഖത്ത് തേയ്ക്കുക. ഉണങ്ങിയശേഷം കഴുകിക്കളയാം. ഇത് മുഖത്തെ പാടുകൾ മാറാനും നിറം വരാനും സഹായിക്കും.