മൈസൂർ ബോണ്ട

ചേരുവകൾ 

  • മൈദ                                –  ഒരു കപ്പ്
  • അരിപ്പൊടി                       – കാൽ കപ്പ്
  • സോഡാപ്പൊടി                  – കാൽ ടീസ്പൂൺ
  • പച്ചമുളക്                        – 4 എണ്ണം
  • കറിവേപ്പില അറിഞ്ഞത്   – ഒരു ടേബിൾ സ്പൂൺ
  • മല്ലിയില അറിഞ്ഞത്         – ഒന്നേകാൽ ടേബിൾ സ്പൂൺ
  • ജീരകം                              – ഒരു ടീസ്പൂൺ
  • തൈര്                               – അരക്കപ്പ്
  • വെള്ളം                             – മുക്കാൽ കപ്പ്
  • ഉപ്പ്                                  – പാകത്തിന്
  • എണ്ണ                                – വറുക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം 

മൈദ, അരിപ്പൊടി, സോഡാപ്പൊടി എന്നിവ ആദ്യം മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും ചേർത്തശേഷം പച്ചമുളക്, മല്ലിയില, കറിവേപ്പില, ജീരകം എന്നിവ ഇട്ട് ഇളക്കി തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം വെള്ളം ഒഴിച്ച് കട്ട കെട്ടാതെ നല്ലവണ്ണം കുഴച്ചെടുക്കണം. അധികം ലൂസ് ആകാനും കട്ടി ആകാനും പാടില്ല. മിശ്രിതം അര മണിക്കൂർ വച്ചശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ മിശ്രിതo കൈയിലെടുത്ത് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലൂടെ ഞെക്കി മാവ് എണ്ണയിലിടാം. എണ്ണയിൽ വീഴുന്നത് ആകൃതിയിൽ അല്ലെങ്കിലും വെന്തുവരുമ്പോൾ ശരിയാകും. ഇടത്തരം തീയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരാം, സോസ് ചേർത്ത് ചായയോടൊപ്പം കഴിക്കാം.

admin:
Related Post