തയ്യാറാക്കാം മട്ടൺ കറിയും മട്ടൺ സ്റ്റൂവും

തയ്യാറാക്കാം രണ്ടു മട്ടൺ വിഭവങ്ങൾ

മട്ടൺ കറി 

ആവശ്യമായ സാധനങ്ങൾ :

1 . എണ്ണ                        –  മൂന്നു വലിയ സ്പൂൺ

2 . ഏലയ്ക്ക                 – നാല്

കറുവാപ്പട്ട ഇല         – ഒന്ന്

3 . സവാള                     –  ഒന്ന്, പൊടിയായി അരിഞ്ഞത്

4 . മട്ടൺ                       – 750 ഗ്രാം

5 . ഇഞ്ചി അരച്ചത്        – ഒന്നര വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു വലിയ സ്പൂൺ

6 . പച്ചമുളക്               – രണ്ട്‍ നീളത്തിൽ കീറിയത്

മുളകുപൊടി          – ഒരു വലിയ സ്പൂൺ

മഞ്ഞൾപൊടി        – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി             – ഒരു വലിയ സ്പൂൺ

ഗരം മസാലപ്പൊടി   – ഒരു ചെറിയ സ്പൂൺ

ഉപ്പ്                         – പാകത്തിന്

7 . തക്കാളി                 – നാല്

8 . ചൂടുവെള്ളം          – രണ്ടു കപ്പ്

9 . മല്ലിയില അരിഞ്ഞത്  – അരക്കപ്പ്

തയ്യാറാക്കുന്ന വിധം :-

  • പാനിൽ എണ്ണ ചൂടാക്കി ഏലയ്ക്കയും കറുവാപ്പട്ടയിലയും ചേർത്തിളക്കിയശേഷം സവാള ചേർത്ത് വഴറ്റുക.
  • സവാള ബ്രൗൺ നിറമാകുമ്പോൾ ഇറച്ചി ചേർത്ത് നന്നായി ഇളക്കുക.
  • വെള്ളം മുഴുവൻ വറ്റി എണ്ണ തെളിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്തിളക്കണം.
  • ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വരട്ടി എടുക്കണം.
  • നന്നായി വരണ്ടശേഷം തക്കാളി തൊലി കളഞ്ഞു മിക്സിയിൽ അടിച്ചത് ചേർത്ത് ഒന്ന് തിളയ്ക്കുമ്പോൾ ചെറുതീയിൽ വച്ച് 15 മിനിറ്റ് വേവിക്കണം.
  • എണ്ണ തെളിയുമ്പോൾ ചെറുതീയിലാക്കി കുഴിവുള്ള ഒരു അടപ്പുകൊണ്ട് മൂടി , ആ അടപ്പിലും കുറച്ചു വെള്ളം ഒഴിച്ച് 35 – 45 മിനിറ്റ് വേവിക്കുക, ഇറച്ചി വേവുന്നതാണ് കണക്ക്. അല്ലെങ്കിൽ പ്രഷർകുക്കർ ഉപയോഗിച്ചു പാകപ്പെടുത്തുകയുമാവാം.
  • അല്പം ചാറോടുകൂടി വാങ്ങുക. വാങ്ങുന്നതിനു തൊട്ടുമുൻപ് മല്ലിയില ചേർത്തിളക്കണം.

 

  മട്ടൺ സ്റ്റൂ

ആവശ്യമായ സാധനങ്ങൾ :

1 . മട്ടൺ                                 –  അരക്കിലോ

2 . വെളിച്ചെണ്ണ                       – പാകത്തിന്

3 . കറുവാപ്പട്ട                        – ആറു കഷ്ണം

ഗ്രാമ്പു                               – എട്ട്

ഏലയ്ക്ക                           – എട്ട്

4 . സവാള                             – മൂന്ന് വലുത് , അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക്                      – ആറ് – എട്ട്

കറിവേപ്പില                   – കുറച്ച്

5 . തേങ്ങ ചുരണ്ടിപിഴിഞ്ഞ രണ്ടാം പാൽ – ഒരു കപ്പ്

6 . കാരറ്റ് , ഉരുളക്കിഴങ്ങ് – ഒന്നുവീതം കഷ്ണങ്ങൾ ആക്കിയത്

7 . തേങ്ങ ചുരണ്ടിപിഴിഞ്ഞ ഒന്നാം പാൽ   – ഒരു കപ്പ്

ഉപ്പ്                        – പാകത്തിന്

കുരുമുളക്              – അര ചെറിയ സ്പൂൺ

8 . വിനാഗിരി                – ഒരു ചെറിയ സ്പൂൺ

9 . കശുവണ്ടിപ്പരിപ്പ് വറുത്തത്  – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം :-

  • മട്ടൺ കഷ്ണങ്ങളാക്കി വയ്ക്കുക.
  • എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് മൂപ്പിക്കുക.
  • ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തിളക്കി ബ്രൗൺ നിറമാകും മുമ്പ് മട്ടൺ കഷ്ണങ്ങളും ചേർത്ത് വഴറ്റുക.
  • ഇതിൽ രണ്ടാംപാലും ഉപ്പും ചേർത്ത് പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.
  • ഇറച്ചിവെന്തശേഷം കാരറ്റും ഉരുളക്കിഴങ്ങും ചേർത്ത് വേവിക്കുക.
  • പച്ചക്കറികളും വെന്തശേഷം ഒന്നാം പാൽ കുരുമുളകും ചേർത്ത് ആവി വരുമ്പോൾ വിനാഗിരിയും ചേർത്തിളക്കി വാങ്ങി കശുവണ്ടിപ്പരിപ്പ് വറുത്തതുകൊണ്ട് അലങ്കരിക്കുക.

 

admin:
Related Post