മിന്റ് റൈസ്

ചേരുവകൾ

ബിരിയാണി അരി – രണ്ട് കപ്പ്

സവാള – ഒരെണ്ണം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)

ബട്ടർ – ഒരു ടേബിൾ സ്പൂൺ

ഗ്രാമ്പു – രണ്ടെണ്ണം

ഏലക്ക – നാലെണ്ണം

കറുവാപ്പട്ട – ഒരു കഷണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

പുതിനയില – കാൽക്കപ്പ് ( അരിഞ്ഞത്)

പച്ചമുളക് – രണ്ടെണ്ണം

തേങ്ങ ചിരകിയത് – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കണം. ഇതിലേക്ക് ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവയിട്ട് വഴറ്റുക. ശേഷം സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. ഇനി ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്, പുതിനയില, പച്ചമുളക്, തേങ്ങ ചിരകിയത് ഇവ ചേർത്തിളക്കുക. വഴന്നു വരുമ്പോൾ അരി ചേർത്ത് ഇളക്കുക. അരിയിലേക്ക് മുന്നേകാൽക്കപ്പ് വെള്ളവും ഉപ്പും ചേർത്ത് അരി വേവിക്കുക. ശേഷം പാത്രത്തിലേക്ക് പകരാം മിന്റ് റൈസ് തയ്യാർ.

thoufeeq:
Related Post