ചേരുവകൾ
- മീൻ – കാൽ കിലോ
- സവാള പൊടിയായി അറിഞ്ഞത് – കാൽ കപ്പ്
ഇഞ്ചി – അരയിഞ്ച് കഷണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്നു, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമുളക് – മൂന്ന്
ഇഞ്ചി – അരയിഞ്ച് കഷണം
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
- മീൻ നന്നായി അരച്ച് പിഴിഞ്ഞ് രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് വെയ്ക്കുക.
- മൂന്നാമത്തെ ചേരുവ അരച്ച് ചമ്മന്തി തയ്യാറാക്കുക.
- ചമ്മന്തിയും മീൻ മിശ്രിതവും യോജിപ്പിക്കുക.
- കൈവെള്ളയിൽ അല്പം എണ്ണ പുരട്ടി ഈ മിശ്രിതം അൽപാൽപം വീതം വാഴയിലയിൽ വച്ചു പരത്തി, ചൂടായ തവയിൽ വച്ച് ചട്ടുകം കൊണ്ട് അമർത്തി ചുട്ടെടുക്കണം.