- സ്പെഷ്യൽ ബദാം മിൽക്ക്
ആവശ്യമായ സാധനങ്ങൾ
പാൽ – 1 കപ്പ്
ബദാം – 10 എണ്ണം
റോസ് എസൻസ് – 2 തുള്ളി
പിസ്ത – 5 എണ്ണം
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
പഞ്ചസാര – 2 ടീസ്പൂൺ
തയ്യാറക്കുന്ന വിധം
- ബദാം തലേന്ന് കുതിർത്ത് തൊലികളഞ്ഞു പിസ്തയും ചേർത്ത് നേർമ്മയായി അരച്ചെടുക്കുക.
- പാൽ തിളപ്പിച്ച് അതിൽ അരച്ച ബദാമും പിസ്തയും പഞ്ചസാരയും ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കിയശേഷം റോസ് എസൻസും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഉപയോഗിക്കാം.
കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ മിൽക്ക് ഷേക് നല്ലതാണ് .
2 . ഫ്രൂട്ട് – മിൽക്ക് ഷേക്
ആവശ്യമായ സാധനങ്ങൾ
ചൊവ്വാഴപ്പഴം – 1
ചാക്കൂസ് – 1
പാൽ – 1 കപ്പ്
പഞ്ചസാര – 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
- ചൊവ്വാഴപ്പഴം തൊലികളഞ്ഞു കഷ്ണങ്ങളാകുക.
- പാൽ തിളപ്പിച്ച് തണുപ്പിക്കുക.
- പഞ്ചസാരയും ചാക്കൂസും പൊടിച്ചെടുക്കുക.
- എല്ലാംകൂടി മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം.