മലബാര്‍ ചിക്കന്‍ കറി

നോൺ വെജ് പ്രേമികൾക്കായി സ്വാദിഷ്ടമുള്ള മലബാർ ചിക്കൻ കറി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- ഒരു കിലോ

സവാള- അരക്കിലോ

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

പച്ചമുളക്- എട്ടെണ്ണം

ഇഞ്ചി- രണ്ട് കഷ്ണം

മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ- ഒന്ന്

കറുവപ്പട്ട- രണ്ടെണ്ണം

ഗ്രാമ്പൂ-നാലെണ്ണം

വെളഉത്തുള്ളി- പത്ത് അല്ലി

പെരുംജിരകം- പാകത്തിന്

മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍

മുളക് പൊടി- മൂന്ന് സ്പൂണ്‍

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില- നാല് തണ്ട്

മല്ലിയില- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ ചിക്കനില്‍ മിക്‌സ് ചെയ്ത് വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങ ചിരവിയത് വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കാം. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ക്കാം. ഈ തേങ്ങ നല്ലതു പോലെ അരച്ച് വേവിച്ചു വച്ചിരിക്കുന്ന ചിക്കനില്‍ ചേർത്ത് തിളപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാവുന്നതാണ്.

സ്വാദിഷ്ടമായ മലബാർ ചിക്കൻ കറി തയ്യാർ.

admin:
Related Post