ചേരുവകൾ
വൻപയർ : ഒരു കപ്പ്
കുമ്പളങ്ങ : ഒന്നിന്റെ പകുതി
പച്ചമുളക് : 6 എണ്ണം രണ്ടായി പിളർന്നത്
തേങ്ങയുടെ രണ്ടാം പാൽ : അരക്കപ്പ്
തേങ്ങയുടെ ഒന്നാം പാൽ : പാകത്തിന്
വെളിച്ചെണ്ണ : ഒരു വലിയ സ്പൂൺ
കറിവേപ്പില : ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
വൻപയർ ഉപ്പിട്ട് വേവിച്ചു വെയ്ക്കുക. കുമ്പളങ്ങ കനംകുറഞ്ഞ ചതുരക്കഷ്ണങ്ങളാക്കി പച്ചമുളകും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് വേവിക്കുക. ഇതിൽ വൻപയർ ചേർത്ത് യോജിപ്പിച്ച ശേഷം ഒന്നാം പാലും ചേർത്ത് ചൂടാക്കി കുറുകിയ പരുവത്തിൽ വാങ്ങുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വിളമ്പാം.