നെല്ലിക്ക ജ്യൂസ്

വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കും, ചർമ്മത്തിനും മുടിക്കും തിളക്കം കിട്ടും. കൂടാതെ ദിവസവും 30 മില്ലി നെല്ലിക്ക ജ്യൂസ് കുടിച്ചാൽ മൂത്രം ചൂടിൽ മാറും മലബന്ധം ഒഴിവാകും. രാവിലെ വെറും വയറ്റിൽ മഞ്ഞപ്പൊടിയും ചേർത്ത് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും. രക്ത ശുദ്ധിക്കും നല്ലതാണ്.

നെല്ലിക്ക ജ്യൂസ് തയ്യാറാക്കുന്ന വിധം

ആവശ്യമായ സാധനങ്ങൾ

വലിയ നെല്ലിക്ക – 6 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷ്ണം
ചെറുനാരങ്ങയുടെ നീര് – 1 എണ്ണത്തിന്റെ
പച്ചമുളക് – ഒന്ന്
കറിവേപ്പില – 6 ഇതൾ
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കുരുകളഞ്ഞു നെല്ലിക്ക ചെറിയ കഷ്ണങ്ങൾ ആക്കുക. ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവയുംകൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അരിച്ചെടുത്ത് നാരങ്ങാനീരും ഉപ്പും ചേർത്ത് കഴിക്കാം .

admin:
Related Post