വറുത്ത അരിപ്പത്തിരി തയ്യാറാക്കാം

ചേരുവകൾ 

1 . മൈദാ                       – ഒരു കപ്പ്

വറുത്ത അരിപ്പൊടി – ഒരു കപ്പ്

2 . വെള്ളം                    – ഒന്നേകാൽ കപ്പ്

ഉപ്പ്                          – പാകത്തിന്

3 . പെരുംജീരകം          – അര ചെറിയ സ്പൂൺ

കറുത്ത എള്ള്          – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത്   – ഒരു കപ്പ്

4 . എണ്ണ                      – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം 

  • മൈദയും അരിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക.
  • വെള്ളം ഉപ്പു ചേർത്ത് അടുപ്പത്തുവച്ചു തിളപ്പിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ യോജിപ്പിച്ചു വച്ചിരിക്കുന്ന പൊടികളും മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി നന്നായി കുഴച്ച് ഒരു വലിയ ഉരുളയാക്കി വയ്ക്കണം.
  • ഇതിൽ നിന്ന് അല്‌പാല്‌പം എടുത്ത് ചെറിയ ഉരുളകളാക്കി കാൽ ഇഞ്ച് കനത്തിൽ ഇഷ്ടമുള്ള ആകൃതിയിൽ പരത്തുക.
  • തിളയ്ക്കുന്ന എണ്ണയിലിട്ട് പൂരി പോലെ വറുത്തുകോരുക.

 

admin:
Related Post