ചേരുവകൾ
ഫാഷൻ ഫ്രൂട്ടിന്റെ ചാറ് – ഒരു ലിറ്റർ
വെള്ളം – അര ലിറ്റർ
പഞ്ചസാര – രണ്ടര കിലോ
സിട്രിക് ആസിഡ് – ഒരു ടീസ്പൂൺ
ഇഞ്ചിനീര് – രണ്ട് ടേബിൾ സ്പൂൺ
പൊട്ടാസ്യം മെറ്റ ബൈസൾഫൈറ്റ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് സിട്രിക്ക് ആസിഡും ചേർത്ത് ഒരു നൂൽ പാകത്തിൽ പാനിയാക്കുക.ഇതിൽ ഫാഷൻ ഫ്രൂട്ടിന്റെ ചാറും ഇഞ്ചിനീരും ചേർത്ത് ഇളക്കി ഒന്നു തിളയ്ച്ചാലുടൻ വാങ്ങി വെയ്ക്കുക. നന്നായി തണുക്കുമ്പോൾ അതിൽ നിന്നും അൽപ്പം സിറപ്പെടുത്ത് പൊട്ടാസ്യം മെറ്റ ബൈ സൽഫൈറ്റിൽ കലക്കുക. ഇത് ബാക്കി സിറപ്പിൽ ഒഴിച്ചിളക്കി തണുക്കുമ്പോൾ കുപ്പിയിൽ നിറയ്ക്കുക.