1. അമൃതം പൊടി വറുത്തത് – ഒരു കപ്പ്
2. ചെറുപയർ മുളപ്പിച്ചു പുഴുങ്ങിയത് – മൂന്ന് സ്പൂൺ
3. ഏത്തയ്ക്ക ചെറുതായി അരിഞ്ഞത് – രണ്ടു സ്പൂൺ
4. അവൽ – ഒരു സ്പൂൺ
5. ശർക്കര – ആവശ്യത്തിന്
6. ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
വറുത്ത പൊടിയിൽ തിളച്ച വെള്ളമൊഴിച്ചു വാട്ടി കുഴക്കുക. ശർക്കര പാനി ഉണ്ടാക്കി അതിലേക്കു രണ്ടു മുതൽ നാലുവരെ ഉള്ള സാധനങ്ങൾ ഇട്ടു വരട്ടി എടുക്കുക. ഏലയ്ക്കായും ചേർക്കുക. കുഴച്ചുവച്ച പൊടി വാഴയിലയിൽ കനം കുറച്ചു പരത്തുക. അതിലേക്ക് വരട്ടിവച്ച സാധനങ്ങൾ നിരത്തി മടക്കി, ആവിയിൽ പുഴുങ്ങുകയോ ചട്ടിയിൽ ചുട്ടെടുക്കുകയോ ചെയ്യാം