എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില റൈസുകൾ നോക്കാം
1 ജീരക റൈസ്
- ബിരിയാണി അരി – 2 കപ്പ്
- ഫ്രോസൺ ഗ്രീൻപീസ് – അര കപ്പ്
- ജീരകം – ഒരു ടീസ്പൂൺ
- നെയ്യ് – രണ്ടു ടീസ്പൂൺ
- ചുവന്നമുളക് – രണ്ടെണ്ണം
- ഉപ്പ്,മല്ലിയില,കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
നാല് കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് അരി വേവിക്കുക. ഒരു ചെമ്പിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്ത് വറക്കുക. ശേഷം ചുവന്നമുളക്, ഗ്രീൻപീസ് , കറിവേപ്പില എന്നിവ ഇടുക. അതിലേക്ക് ചോറ് ചേർത്ത് നന്നായി യോജിപ്പിച്ച് മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക.
2 കാരറ്റ് റൈസ്
- ബസുമതി റൈസ് – രണ്ട് കപ്പ്
- കാരറ്റ് നുറുക്കിയത് – ഒരു കപ്പ്
- വെളുത്തുള്ളി നുറുക്കിയത് – നാല് അല്ലി
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് നുറുക്കിയത് – മൂന്നെണ്ണം
- കറിവേപ്പില – ഒരു തണ്ട്
- എണ്ണ – ഒരു ടേബിൾസ്പൂൺ
- മല്ലിയില നുറുക്കിയത് – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം :-
ബസുമതി അരി നാല് കപ്പ് വെള്ളത്തിൽ അല്പം ഉപ്പും ചേർത്ത് വേവിക്കുക. ഒരു ചെമ്പിൽ എണ്ണ ചൂടാക്കി കറിവേപ്പില , വെളുത്തുള്ളി, കാരറ്റ് ,പച്ചമുളക്, എന്നിവ ചേർത്ത് വഴറ്റുക. ശേഷം അരി ചേർത്ത് യോജിപ്പിച്ച് മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക.
3 ബീറ്റ്റൂട്ട് റൈസ്
- ബീറ്റ്റൂട്ട് – കാൽ കപ്പ്
- ബസുമതി റൈസ് – രണ്ട് കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് നുറുക്കിയത് – രണ്ടെണ്ണം
- എണ്ണ – ഒരു ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം :-
ബീറ്റ്റൂട്ട് മൂന്ന് മിനിട്ട് ആവിയിൽ വേവിക്കുക. നാല് കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് അരി വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക്, ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി വേവിക്കുക. തീ കുറച്ച് ചോറ് ചേർത്ത് ഇളക്കിയോജിപ്പിക്കുക.