ഈ വേനൽ കാലത്ത് കുടിക്കാൻ വിവിധതരം ജ്യൂസ്കൾ പരീക്ഷിക്കാം.
- കോക്കനട്ട് റോസ് സർബത്ത്
തണുപ്പിച്ച ഇളനീർ വെള്ളം : രണ്ടര കപ്പ്
റോസ് സിറപ്പ് : രണ്ടു ടേബിൾ സ്പൂൺ
ഇളനീർ കഷ്ണങ്ങൾ : കാൽ കപ്പ്
എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. എന്നിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഉപയോഗിക്കാം.
2. മസ്ക്മെലൺ സ്മൂത്തി
തയ്ക്കുമ്പളം മുറിച്ചത് : രണ്ടു കപ്പ്
വാനില ഐസ്ക്രീം : ഒരു കപ്പ്
തണുപ്പിച്ച പാൽ : ഒരു കപ്പ്
പഞ്ചസാര : മുക്കാൽ കപ്പ്
എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. ആവശ്യമെങ്കിൽ ഐസ്‌ക്യൂബ് ചേർത്ത് ഉപയോഗിക്കാം.
3 . പേരക്ക ലൈം കൂളർ
പച്ച പേരയ്ക്ക : രണ്ട്
ചെറുനാരങ്ങ : ഒന്ന്
പഞ്ചസാര : ആവശ്യത്തിന്
ഉപ്പ് : ഒരു നുള്ള്
പേരയ്ക്ക നുറുക്കിയ ശേഷം അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. അരിക്കുമ്പോൾ അല്പം വെള്ളവും ചേർക്കണം. ചെറുനാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യമെങ്കിൽ ഐസ്‌ക്യൂബും ചേർത്ത് ഉപയോഗിക്കാം.