- ഈന്തപ്പഴം കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
- വറ്റൽമുളക് – 10 -12 അരി കളഞ്ഞത്
കടുകുപരിപ്പ് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി – 6 അല്ലി
3. നല്ലെണ്ണ – രണ്ടു വലിയ സ്പൂൺ
4. വിനാഗിരി – അരക്കപ്പ്
ഉപ്പ് – പാകത്തിന്
പഞ്ചസാര / ശർക്കര – രണ്ടു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
- രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചുവയ്കുക.
- പാനിൽ എണ്ണ ചൂടാക്കി അരപ്പുചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി വഴറ്റുക.
- ഈ കൂട്ടിൽ വിനാഗിരിയും ഉപ്പും പഞ്ചസാര/ ശർക്കര ചേർത്തിളക്കി തിളപ്പിക്കണം.
- കുറുകിയ പരുവത്തിൽ വാങ്ങുക.
- നന്നായി ചൂടാറിയശേഷം ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കാം