ഇന്ന് മിക്ക വീടുകളിലും രാത്രി ഭക്ഷണം ചപ്പാത്തിയാണ്. ചപ്പാത്തിയ്ക്ക് പറ്റിയ കറികൾ ഉണ്ടാക്കുക എന്നതാണ് പ്രയാസം. ചപ്പാത്തിക്കൊപ്പം വിളമ്പാൻ രണ്ടു കറികൾ പരിചയപ്പെടാം.
പരിപ്പ് ഫ്രൈ
ചേരുവകൾ
- തുവരപ്പരിപ്പ് – ഒരു കപ്പ്
- ഉപ്പ് – പാകത്തിന്,
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
തക്കാളി – ഒരു ഇടത്തരം , പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷ്ണം , പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – 1 കുടം, പൊടിയായി അരിഞ്ഞത്
മല്ലിയില – രണ്ടു മൂന്നു തണ്ട്
3 . നെയ്യ് – ഒരു വലിയ സ്പൂൺ
4 . ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് / വെളുത്തുള്ളി ചതച്ചത് – കാൽ കപ്പ്
ജീരകം – ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം :-
- തുവരപ്പരിപ്പ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് വേവിക്കുക.
- നെയ്യ് ചൂടാക്കി, ചുവന്നുള്ളി / വെളുത്തുള്ളിയും ജീരകവും മൂപ്പിച്ചു കറിയിൽ ചേർത്ത് ചൂടോടെ വിളമ്പാം.
പീച്ചിങ്ങാക്കറി
ചേരുവകൾ
1 . പീച്ചിങ്ങ – അരക്കിലോ
2 . എണ്ണ – ഒരു വലിയ സ്പൂൺ
3 . അയമോദകം – ഒന്നര ചെറിയ സ്പൂൺ
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
തക്കാളി, ഇടത്തരം – രണ്ട്, പൊടിയായി അരിഞ്ഞത്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്‌പൂൺ
4 . ചെറുചൂടുവെള്ളം – അരക്കപ്പ്
തയ്യാറാക്കുന്ന വിധം :-
- പീച്ചിങ്ങ ഞരമ്പും തൊലിയും കളഞ്ഞു കനം കുറഞ്ഞ വളയങ്ങളായി അരിഞ്ഞുവയ്ക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്ത് വഴറ്റുക.
- നന്നായി വഴന്നശേഷം പീച്ചിങ്ങ അരിഞ്ഞതും ചെറുചൂടുവെള്ളവും ചേർത്തിളക്കുക.
- ചെറുതീയിൽ വച്ചു വേവിക്കുക
- പീച്ചിങ്ങയിൽ നികക്കെ മൂടാൻ പാകത്തിന് വെള്ളം വറ്റി പീച്ചിങ്ങ വേവാകുമ്പോൾ വാങ്ങി ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.