ചിക്കൻ റവ പുട്ട്

ചേരുവകൾ

റവ – 250 ഗ്രാം

തേങ്ങ – ഒരു തേങ്ങയുടെ പകുതി

ഉപ്പ് – പാകത്തിന്

കോഴി- 250 ഗ്രാം

സവാള – 500 ഗ്രാം

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – നാല് അല്ലി

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് ചതച്ചത് – ആറ്

മഞ്ഞൾ പൊടി – കാൽ ചെറിയ സ്പൂൺ

ഗരം മസാല – ഒരു നുള്ള്

തക്കാളി – ഒന്ന്

മല്ലിയില – മൂന്ന് തണ്ട്

പുതിനയില – ഒരു തണ്ട്

എണ്ണ – പാകത്തിന്

തയാറാക്കേണ്ട വിധം

ഇറച്ചി കഷണങ്ങളാക്കിയത് ഒരു നുള്ള് മുളക് പൊടിയും മഞ്ഞപൊടിയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ശേഷം എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാള നിറം മാറ്റി തുടങ്ങുമ്പോൾ കുരുമുളകും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ തക്കാളി പൊടിയായി അരിഞ്ഞതും ഇലകളും ചേർത്ത് ഇളക്കി മസാല തയ്യാറാക്കുക.റവപുട് ചേർത്ത് പുട്ടിനെന്ന പോലെ നനച്ചു പുട്ടുകുറ്റിയിൽ നിറച്ചു ആവി കയറ്റുക. അവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ചു വയ്ക്കുക. പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ ചുരണ്ടിയത് പിന്നെ മസാല പിന്നെ റവ എന്നിങ്ങനെ ഇടവിട്ട് നിറച്ചു ആവിയിൽ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടിയ റവ പുട്ട് തയ്യാർ.

thoufeeq:
Related Post