രുചിയേറും ചെമ്മീൻ കട്ലൈറ്റ്

ചേരുവകൾ

ചെമ്മീൻ – 500 ഗ്രാം

സവാള – 250 ഗ്രാം

പച്ചമുളക് – 4

കറിവേപ്പില – 2 തണ്ട്

ഇഞ്ചി – 1 കഷണം

മൈദ – 1 കപ്പ്

മുളകുപൊടി – ഒന്നര ടീസ്പൂൺ

റൊട്ടിപ്പൊടി – അവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

കടുക് – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ മുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. അത് മിക്സിയിൽ ചെറുതായൊന്ന് അരച്ചെടുക്കുക. ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് കടുകിട് പൊട്ടുമ്പോൾ ചെറുതായി അരിഞ്ഞു വെച്ച പച്ചമുളകും ഇഞ്ചിയും സവാളയും കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കണം. അരച്ച ചെമ്മീനും റൊട്ടിപ്പൊടിയും വഴറ്റിയ ചേരുവകളും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്ത് വടപോലെ പരത്തി കലക്കിയ മൈദയിൽ മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് മുങ്ങുമ്പോൾ കോരിയെടുക്കുക. രുചിയേറും വിഭവം സോസ് കൂട്ടി കഴിക്കാം.

thoufeeq:
Related Post