ഉപ്പിട്ട് പകുതി വേവിച്ച ഏത്തക്കായ – ഒന്നേകാൽ കപ്പ്
എണ്ണ – ആവശ്യത്തിന്
നുറുക്കിയ കോൺഫ്ലേക്സ് – ആവശ്യത്തിന്
അരപ്പിന്
മൈദ – മുക്കാൽ കപ്പ്
പച്ചമുളക് അരച്ചത് – അര ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഈ ചേരുവകൾ വെള്ളം ചേർത്ത് കുഴച്ചെടുക്കുക. അല്പം അയഞ്ഞ മാവായിരിക്കണം. ഓരോ കഷ്ണം ഏത്തക്കായയും മാവിൽ മുക്കിയ ശേഷം കോൺഫ്ലെക്സിൽ ഉരുട്ടിയെടുക്കുക. കടായിൽ എണ്ണ ചൂടാകുമ്പോൾ ഏത്തക്കായ ഓരോന്നായി ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പുറത്തെടുത്ത് ടൊമാറ്റോ കെച്ചപ്പിനോപ്പം കഴിക്കാം