നാം സ്ഥിരമായി പ്രാതലിന് ദോശ തയ്യാറാക്കാറുണ്ട്. സ്ഥിരം രീതിയിൽനിന്ന് മാറി വത്യസ്തമായ രുചിയിൽ ദോശ തയ്യാറാക്കി നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഏത്തക്കായ വലുതായി നുറുക്കിയത് – രണ്ടെണ്ണം
പച്ചരി – ഒരു കപ്പ്
തേങ്ങ ചിരവിയത് – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
പച്ചരി രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം തൊലി കളഞ്ഞു നുറുക്കിയ ഏത്തക്കായ , തേങ്ങ എന്നിവയോടൊപ്പം അരച്ച് ദോശ ചുട്ടെടുക്കാം. അരച്ചയുടനെ ദോശ ചുടണം.