ചേരുവകൾ
അരി (ഇഡ്ഡലിക്കും മറ്റും എടുക്കുന്നത്) – 1 കപ്പ്
ഉഴുന്ന് പരിപ്പ് – കാൽ കപ്പ്
പഞ്ചസാര
എണ്ണ
വെള്ളം
റെഡ് കളർ
ഏലക്കാപൊടി
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്ന് പരിപ്പും കഴുകിയതിനു ശേഷം മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക, ഉഴുന്ന് വടയുടെ മാവ് പോലെ സ്മുത്ത് ആകണ്ട എന്നർഥം.മാവ് റേഡിയായാൽ ഒരു നുള്ള് റെഡ് കളർ ചേർക്കുക. ഇനി ഒരു ചട്ടിയിൽ നിറയെ എണ്ണ ചൂടാക്കി കൈ വെള്ളയിൽ അൽപ്പം വെള്ളം തേച്ചു, മാവ് കുറച്ചു കുറച്ചായി ഉള്ളം കയ്യിൽ വച്ച് ചെറിയ ഉണ്ടകളാക്കി എണ്ണയിലേക്കിട്ട് പൊരിക്കുക, മീഡിയം തീയിൽ നന്നായി മൊരിയണം, ഒരു 2-3 മിനിട്ട് കൊണ്ട് നന്നായി വെന്ത് മൊരിഞ്ഞു വരും, ഇനി കോരി മാറ്റാം. ഇനി മറ്റൊരു പാനിൽ വെള്ളവും പഞ്ചസാരയും ഒരു സ്പൂൺ ഏലക്കാ പൊടിയും ചേർത്ത് ലായിനി ഉണ്ടാക്കാം. ഒരു കപ്പ് പഞ്ചസാരക്ക് കാൽ കപ്പ് വെള്ളം എന്ന അനുപാതത്തിൽ വേണം പാനീയം ഉണ്ടാക്കാൻ, നന്നായി തിളച്ചു വരുമ്പോൾ ഇളക്കി കൊടുക്കുക, പഞ്ചസാര നന്നായി അലിഞ്ഞു മുറുകി വെള്ളം തേൻ പരുവത്തിൽ ആകുമ്പോൾ തീയണച്ചു ചൂട് മാറാൻ വയ്ക്കുക. ഇനി ഫ്രൈ ചെയ്ത ഉണ്ടകൾ ഇതിലേക്ക് ഇട്ട് ഒരു അര മണിക്കൂർ വയ്ക്കുക, അതിനു ശേഷം പുറത്തെടുത്ത് പഞ്ചസാര പൊടിച്ചത് മുകളിൽ വിതറുക. തേൻ മിഠായി തയ്യാർ.