മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ ആഘോഷത്തിൽ നൃത്തച്ചുവടുകളുമായി താരപുത്രി ആരാധ്യ. രാജസ്ഥാനിലെ ഉദയ്പുർ വെച്ചുനടക്കുന്ന വിവാഹ ആഘോഷത്തിൽ വൻ താരനിരകളാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്കും അഭിഷേക് ബച്ചനുമൊപ്പം ചടങ്ങിൽ പങ്കെടുത്ത മകൾ ആരാധ്യ രാജസ്ഥാനിൽ നിന്നുളള നർത്തകരുടെ കൂടെ ചുവടുകൾ വെച്ചതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ചുവടുകൾ വയ്ക്കുന്ന മകളെ ‘അമ്മ ഐശ്വര്യ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഗുരു എന്ന സിനിമയിലെ ഗാനമാണ് അഭിഷേകും ഐശ്വര്യയും സ്റ്റേജിൽ അവതരിപ്പിച്ചത്.
A post shared by Viral Bhayani (@viralbhayani) on Dec 9, 2018 at 7:53pm PST