കോട്ടയം: നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
നടി ഭാമ വിവാഹിതയായി
Related Post
-
കേരള മന:സാക്ഷിയെനടുക്കിയ സംഭവം
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ…
-
ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
https://youtu.be/Z-dbiNDb9s0?si=mNQdkBAEjG7pSlxD ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാള’നിലെ “കണ്ണാടി പൂവേ” വീഡിയോ ഗാനം പുറത്ത്
https://youtu.be/HYvn2CSMd-I?si=ylGcD62NLpiUr6D1 അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന്…