ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍

പി.എസ്.സി ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ II തസ്തികയിലെ ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പര്‍: 276/2018) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. നേരിട്ടുള്ള നിയമനം ആണ്.

യോഗ്യതകള്‍: കുറഞ്ഞത് 40% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി. പാസായിരിക്കുകയോ, തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കുകയോ വേണം. എല്ലാ യോഗ്യതകളും അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതിക്ക് മുന്‍പ് നേടിയിരിക്കണം.

പ്രായം: 19-36, ഉദ്യോഗാര്‍ഥികള്‍ 2.01.1982-നും 1.01.1999-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

ശമ്പളം: 20,000-45,800 രൂപ

admin: