സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണ് ഉള്ളത്.
ഒഴിവുകൾ :- വൈസ് പ്രസിഡണ്ട് (സ്ട്രക്ചറിംഗ് ആൻഡ് സിൻഡിക്കേഷൻ) , വൈസ് പ്രസിഡണ്ട് (സെക്ടർ സ്പെഷ്യലിസ്റ്റ്) , അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് (സെക്ടർ സ്പെഷ്യലിസ്റ്റ്), മാനേജർ ( സെക്ടർ സ്പെഷ്യലിസ്റ്റ്, മാനേജർ (സ്ട്രക്ചറിംഗ് ആൻഡ് സിൻഡിക്കേഷൻ), വൈസ് പ്രസിഡണ്ട് (ഡിജിറ്റൽ മാർക്കെറ്റിംഗ്), വൈസ് പ്രസിഡണ്ട് (മീഡിയ സ്ട്രാറ്രജി ആൻഡ് ഓപ്പറേഷൻസ്) , സീനിയർ മാനേജർ (മാർകോം) , സീനിയർ മാനേജർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്), സീനിയർ മാനേജർ (ഈവന്റ്സ് ആൻഡ് സ്പോൺസർഷിപ്പ് ), ഫാക്കൽട്ടി (എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ), ഫാക്കൽട്ടി(മാർക്കറ്റിംഗ്),ഫാക്കൽറ്റി ( ക്രെഡിറ്റ്, റിസ്ക്ക് മാനേജ്മെന്റ്, ഇന്റർനാഷ്ണൽ ബാങ്കിംഗ് ) , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ബി.ഇ, ബി.ടെക്, എംബിഎ (ഫിനാൻസ്) , സിഎ, സിഎഫ്എ, എംബിഎ, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ, പിഎച്ച്ഡി ഇൻ എച്ച്.ആർ.
പ്രായം: 21-45.
വെബ്സൈറ്റ്:www.sbi.co.in.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ12.